പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
Sunday, December 1, 2024 11:19 AM IST
പത്തനംതിട്ട: ചാലാപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ കോഴഞ്ചേരിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാറിൽ പോയി മടങ്ങിവന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിയത് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.