ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഏ​ഴ് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. എ​ടൂ​ർ​ന​ഗ​രം വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് മു​ളു​ഗു എ​സ്പി ശ​ബ​രീ​ഷ് പ​റ​ഞ്ഞു.

ര​ണ്ട് എ​കെ 47 തോ​ക്കു​ക​ളും വി​വി​ധ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ന​വം​ബ​ർ 22-ന് ഛ​ത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ പ​ത്ത് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.