മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; നേപ്പാളിൽ 30 മരണം
Saturday, August 12, 2017 4:26 PM IST
കാഠ്മണ്ഡു: കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 30 പേർ മരിച്ചു. 10 പേരെ കാണാതായി. നൂറിലധികം പേർ ഭവനരഹിതരായതായും അധികൃതർ അറിയിച്ചു.

വെള്ളം കയറിയതിനെ തുടർന്ന് ബിരാത്നഗർ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ദുരിതബാധിത ജില്ലകളിൽ സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഉൗർജിതമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.