വിടവാങ്ങൽ മത്സരത്തിൽ ഫറയ്ക്ക് വെള്ളി
Saturday, August 12, 2017 4:07 PM IST
ലണ്ടൻ: ദീർഘദൂര ഓട്ടത്തിലെ എക്കാലത്തെയും മികച്ച താരം ബ്രിട്ടന്‍റെ മോ ഫറയ്ക്ക് ലോക അത്‌ലറ്റിക് മീറ്റിലെ അവസാന മത്സരത്തിൽ വെള്ളി മാത്രം. 5,000 മീറ്റർ ഓട്ടത്തിൽ ഫറയെ പിന്നിലാക്കി എത്യോപ്യൻ താരം മുഖ്താർ എഡ്രീസ് സ്വർണം നേടി. 13.32.79 മിനിറ്റിലാണ് എഡ്രീസ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ഫറ 13.33.22 മിനിറ്റിൽ രണ്ടാം സ്ഥാനത്തെത്തി. യുഎസിന്‍റെ പോൾ ചെലിമോ 13.33.22 മിനിറ്റിൽ വെങ്കലവും നേടി.

നേരത്തേ, 10000 മീറ്ററിൽ ഫറ സ്വർണം നേടിയിരുന്നു.10000, 5000 മീറ്ററുകളിൽ 2012ലെയും 2016ലെയും ഒളിന്പിക്സുകളിലും കഴിഞ്ഞ രണ്ട് ലോക ചാന്പ്യൻഷിപ്പുകളിലും സ്വർണ ഡബിൾ തികച്ച താരമാണ് ഫറ. ഇനി ഫറ മാരത്തണിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.