ന​ടി​യു​ടെ പേ​രും ചി​ത്ര​വും പ്ര​സി​ദ്ധീ​ക​രി​ച്ച ത​മി​ഴ് മാ​ധ്യ​​മങ്ങ​ൾ​ക്കെ​തി​രെ വ​നി​താ ക​മ്മി​ഷ​ൻ
Monday, July 17, 2017 4:20 PM IST
കൊ​ച്ചി: കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​രും ചി​ത്ര​വും പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ത​മി​ഴ് മാ​ധ്യ​​മങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള വ​നി​താ ക​മ്മി​ഷ​ൻ. ഇ​ത്ത​ര​ത്തി​ൽ ചി​ത്ര​വും പേ​രും വെ​ളി​പ്പെ​ടു​ത്തി​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് വ​നി​താ ക​മ്മി​ഷ​നും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​നും സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ ക​ത്ത​യ​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ വാ​ർ​ത്ത​യ്ക്കൊ​പ്പം ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ ന​ടി​യു​ടെ ചി​ത്ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് വ​നി​താ ക​മ്മി​ഷ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ ക​ഴി​ഞ്ഞ ദി​വ​സം മാ​പ്പു​പ​റ​ഞ്ഞി​രു​ന്നു. ന​ടി​യു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യ​തി​ൽ മാ​പ്പു പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ​ൽ മാ​പ്പു​പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ക​മ​ൽ​ഹാ​സ​നെ​തി​രെ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് കേ​സ് നി​ല​വി​ലു​ണ്ട്. കൂ​ടാ​തെ, ക​മ​ല​ഹാ​സ​നെ​തി​രേ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സ​മാ​ന​വ​കു​പ്പി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ. സ്വാ​മി, ന​ട​ൻ അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും ക​ള​മ​ശേ​രി​യി​ൽ കേ​സു​ണ്ട്. ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ജു വ​ർ​ഗീ​സ് ക​ള​മ​ശേ​രി​യി സ്റ്റേ​ഷ​നി​ലെ​ത്തി ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യി​രു​ന്നു. ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് എ​ഴു​താ​ൻ ഉ​പ​യോ​ഗി​ച്ച അ​ജു​വി​ന്‍റെ മൊ​ബൈ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
RELATED NEWS