ദി​ലീ​പി​ന്‍റെ ഡി-​സി​നി​മാ​സ് ഭൂ​മി ത​ട്ടി​പ്പി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ
Monday, July 17, 2017 3:23 PM IST
ചാ​ല​ക്കു​ടി: ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി-​സി​നി​മാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൈ​യേ​റ്റ ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ശി​പാ​ർ​ശ ചെ​യ്ത​ത്. വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ ച​മ​ച്ചാ​ണ് ദി​ലീ​പ് സ്ഥ​ലം വാ​ങ്ങി​യ​തെ​ന്നും ഇ​തി​നാ​യി അ​ന്ന് ന​ഗ​ര​സ​ഭ ഭ​രി​ച്ചി​രു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ല​ക്ഷ​ങ്ങ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ ശി​പാ​ർ​ശ.

ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി-​സി​നി​മാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൈ​യേ​റ്റ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​വാ​ൻ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഓ​ഫീ​സ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ചാ​ല​ക്കു​ടി​യി​ൽ ഡി-​സി​നി​മാ​സ് നി​ർ​മി​ക്കു​ന്ന​തി​നാ​യി ഒ​രേ​ക്ക​ർ ഭൂ​മി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​വാ​നാ​ണ് ഉ​ത്ത​ര​വ്. അ​ന്വേ​ഷി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണു ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ ച​മ​ച്ചാ​ണ് ദി​ലീ​പ് സ്ഥ​ലം വാ​ങ്ങി​യ​തെ​ന്നും ഇ​തി​ൽ പു​റ​ന്പോ​ക്കും ഉ​ൾ​പ്പെ​ടു​ന്ന​താ​യു​ള്ള റ​വ​ന്യൂ റി​പ്പോ​ർ​ട്ട് മു​ക്കി​യെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ഭൂ​മി പോ​ക്കു​വ​ര​വു ചെ​യ്യാ​ൻ റ​വ​ന്യൂ രേ​ഖ​ക​ളി​ൽ ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യും സം​ശ​യി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റോ​ടു ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ റി​പ്പോ​ർ​ട്ട് തേ​ടി. എ​ന്നാ​ൽ, ഉ​ന്ന​ത​ത​ല സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നു തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
RELATED NEWS