എ​ന്ത് ധ​രി​ക്ക​ണം, എ​ന്ത് ഭ​ക്ഷി​ക്ക​ണം എ​ന്ന് ആ​ർ​എ​സ്എ​സ് തീ​രു​മാ​നി​ക്കേ​ണ്ട: മു​ഖ്യ​മ​ന്ത്രി
Monday, July 17, 2017 3:12 PM IST
തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദു ജീ​വി​ത ശൈ​ലി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ് നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്ത് ധ​രി​ക്ക​ണം, എ​ന്ത് ഭ​ക്ഷി​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഓ​രോ വ്യ​ക്തി​യു​മാ​ണെ​ന്നും അ​ത് പൗ​ര​ന്‍റെ മൗ​ലി​ക അ​വ​കാ​ശ​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. പൗ​ര​ന്‍റെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ കൈ​ക​ട​ത്താ​നും ആ​ർ​എ​സ്എ​സി​ന്‍റെ തീ​വ്ര​വ​ർ​ഗീ​യ അ​ജ​ണ്ട​യ്ക്ക് അ​നു​സ​രി​ച്ച് സ​മൂ​ഹ​ത്തെ മാ​റ്റി​യെ​ടു​ക്കാ​നു​മു​ള​ള ശ്ര​മം ഗു​രു​ത​ര​മാ​യ പൗ​രാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ജ​ൻ​മദി​നാ​ഘോ​ഷ​ത്തി​ന് മെ​ഴു​കു​തി​രി ക​ത്തി​ക്ക​രു​ത്, മാം​സാ​ഹാ​രം ഉ​പേ​ക്ഷി​ക്ക​ണം, വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ സാ​രി​യും പു​രു​ഷ​ൻ​മാ​ർ കു​ർ​ത്ത​യും പൈ​ജാ​മ​യും ധ​രി​ക്ക​ണം, ടി​വി കാ​ണ​രു​ത്, പ്ര​ഭാ​ത​ത്തി​ൽ ഗു​ഡ് മോ​ർ​ണിം​ഗ് പ​റ​യ​രു​ത് മു​ത​ലാ​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​യ​റു​ന്നു എ​ന്ന വാ​ർ​ത്ത ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളി​ൽ മൂ​ല്യ​ബോ​ധ​മു​ണ്ടാ​ക്കാ​നാ​ണ് ഈ ​പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി വീ​ടു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തെ​ന്നാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ അ​വ​കാ​ശ​വാ​ദം. വാ​സ്ത​വ​ത്തി​ൽ മ​നു​സ്മൃ​തി കു​ടും​ബ​ങ്ങ​ളി​ൽ അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഹി​ന്ദു ജീ​വി​ത ശൈ​ലി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മം കേ​ന്ദ്ര​ഭ​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഹി​ന്ദു​ത്വ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള​ള ശ്ര​മം ചെ​റു​ത്തി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും അ​പ​ക​ട​ത്തി​ലാ​കും- പി​ണ​റാ​യി പ​റ​ഞ്ഞു.

പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​വി​ഷ​യ​ത്തി​ലും ഇ​ട​പെ​ടാ​ൻ സ​ന്ന​ദ്ധ​ത​കാ​ണി​ക്ക​ണ​മെ​ന്നും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ ക​ട​ന്നു ക​യ​റു​ക​യും ഏ​തു ജീ​വി​ത രീ​തി വേ​ണം എ​ന്ന് നി​ഷ്ക​ർ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് പി​ൻ​മാ​റാ​ൻ ആ​ർ​എ​സ്എ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
RELATED NEWS