നൈജീരിയയിൽ മുസ്‌ലിം ആരാധനാലത്തിനുനേരെ ചാവേർ ആക്രമണം: 10 മരണം
Monday, July 17, 2017 2:13 PM IST
മൈദുഗുരി: നൈജീരിയയിലെ വടക്കുകിഴക്കൻ നഗരമായ മൈദുഗുരിയിൽ മുസ്‌ലിം ആരാധനാലയത്തിനു നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ പത്തു പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ പ്രാർഥനകൾക്ക് എത്തിയവരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

വനിത ചാവേറാണ് ആരാധാനാലയിൽ ആക്രമണം നടത്തിയതെന്നാണ് ദൃസാക്ഷികൾ നൽകുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിൾ പ്രദേശത്തുണ്ടായ ആക്രമണങ്ങളിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ബോക്കോഹറാം ഭീകരരാണു ആക്രമണങ്ങൾക്കു പിന്നിലെന്നു സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.