എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി വെങ്കയ്യ നായിഡുവെന്ന് സൂചന
Monday, July 17, 2017 1:45 PM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ എൻഡിഎ ഇന്ന് പ്രഖ്യാപിക്കും. ബിജെപിയുടെ പാർലമെന്‍ററി പാർട്ടി യോഗം ഇന്ന് ഡൽഹിയിൽ നടക്കുന്നുണ്ട്. ഇതിനു ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയാക്കാനാണ് എൻഡിഎയുടെ നീക്കമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും വെങ്കയ്യ നായിഡുവുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായാണ് വിവരം.

വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയാക്കി ദക്ഷിണേന്ത്യയിൽ രാഷ്ട്രീയ വിജയം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നേരത്തേ, പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
RELATED NEWS