സെൻകുമാർ ഹൈക്കോടതിയിൽ മൂൻകൂർ ജാമ്യാപേക്ഷ നൽകി
Monday, July 17, 2017 11:56 AM IST
കൊച്ചി: മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പരാമർശം നടത്തിയ കേസിൽ മുൻ പോലീസ് മേധാവി ടി.പി. സെൻകുമാർ മൂൻകൂർ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതിയിലാണ് സെൻകുമാർ ജാമ്യാപേക്ഷ നൽകിയത്.

ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിനു കാരണമെന്നു സെൻകുമാർ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ല. അഭിമുഖം പ്രസിദ്ധികരിച്ച വരികയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചു ആലോചിക്കുന്നുവെന്നും അനുമതിയില്ലാതെയാണ് അഭിമുഖം റിക്കോർഡ് ചെയ്തെന്നും സെൻകുമാർ പറഞ്ഞു.
RELATED NEWS