ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി സ​ത്യേ​ന്ദ​ർ ജ​യ്ൻ
Friday, May 19, 2017 9:30 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രേ ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യ്ൻ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു. തീ​സ് ഹ​സാ​രി കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സ് ഈ ​മാ​സം 29ന് ​പ​രി​ഗ​ണി​ക്കും.

അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മാ​ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് സ​ത്യേ​ന്ദ​ർ ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു എ​എ​പി എം​എ​ൽ​എ മ​ജീ​ന്ദ​ർ സിം​ഗ് സി​ർ​സ​യ്ക്കെ​തി​രേ​യും ആ​രോ​ഗ്യ​മ​ന്ത്രി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി സി​ർ​സ പാ​ർ​ട്ടി​യെ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രി​ക്കു​ന്നു.

അ​ടു​ത്തി​ടെ, ഡ​ൽ​ഹി മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ര​ണ്ടു കോ​ടി കോ​ഴ​വാ​ങ്ങി​യെ​ന്ന് ക​പി​ൽ മി​ശ്ര ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യ്ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി പ​ണം കൈ​മാ​റു​ന്ന​ത് താ​ൻ ക​ണ്ടെ​ന്നാ​യി​രു​ന്നു മി​ശ്ര​യു​ടെ ആ​രോ​പ​ണം. ഇ​തി​നെ​തി​രേ​യാ​ണ് സ​ത്യേ​ന്ദ​ർ കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.
RELATED NEWS