കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേ​സ് വീ​ണ്ടും വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നു പാ​ക്കി​സ്ഥാ​ൻ
Friday, May 19, 2017 7:19 PM IST
ഇ​സ്ലാ​മാ​ബാ​ദ്: കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ തൂ​ക്കി​ലേ​റ്റാ​നു​ള്ള പ​ട്ടാ​ള​ക്കോ​ട​തി​യു​ടെ വി​ധി സ്റ്റേ ​ചെ​യ്ത വി​ധി​ക്കെ​തി​രേ പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ലേ​ക്ക്. കേ​സി​ൽ വീ​ണ്ടും വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​നി​യു​മു​ണ്ടാ​യി​ട്ടി​ല്ല.

ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ തൂ​ക്കി​ലേ​റ്റാ​നു​ള്ള പാ​ക്കി​സ്ഥാ​ൻ പ​ട്ടാ​ള​ക്കോ​ട​തി​യു​ടെ വി​ധി അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ജാ​ദ​വി​നു നി​യ​മ​ന​യ​ത​ന്ത്ര സ​ഹാ​യ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ന്തി​മ​വി​ധി​യു​ണ്ടാ​കും​വ​രെ ശി​ക്ഷ ന​ട​പ്പാ​ക്കി​ല്ലെ​ന്നു പാ​ക്കി​സ്ഥാ​ൻ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര കോ​ട​തി പ്ര​സി​ഡ​ന്‍റ് റോ​ണി ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള 11 അം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ചാ​ര​വൃ​ത്തി​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കു ന​യ​ത​ന്ത്ര​സ​ഹാ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ല എ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം അ​ന്താ​രാ​ഷ്ട്ര​കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​ന്ത്യ​യു​ടെ​യും, അ​റ​സ്റ്റി​ലാ​യ കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നു കോ​ട​തി പ​റ​ഞ്ഞു. നാ​വി​ക​സേ​ന​യി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ൽ​ഭൂ​ഷ​ണ്‍ സു​ധീ​ർ ജാ​ദ​വി​നെ 2016 മാ​ർ​ച്ചി​ലാ​ണു പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
RELATED NEWS