പ​യ്യ​ന്നൂ​ർ കൊ​ല​പാ​ത​കം: പ്ര​തി​ക​ളി​ലൊ​രാ​ൾ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നു
Friday, May 19, 2017 3:54 PM IST
പ​യ്യ​ന്നൂ​ർ: ആ​ർ​എ​സ്എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് ക​ക്കം​പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളി​ലൊ​രാ​ൾ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന. ഏ​ഴം​ഗ കൊ​ല​യാ​ളി സം​ഘ​ത്തി​ൽ അം​ഗ​മാ​യ പ്ര​തീ​ഷാ​ണ് വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കേ​സി​ൽ ര​ണ്ടു പേ​രെ​കൂ​ടി അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ന്ന​രു​വി​ലെ പാ​ന​ത്താ​ൻ വീ​ട്ടി​ൽ സ​ത്യ​ൻ(33), ക​ക്കം​പാ​റ​യി​ലെ വ​ട​ക്കും​ന്പ​ത്ത് ജി​തി​ൻ(31) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ർ സി​ഐ എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ രാ​ത്രി പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ​യി​ലേ​ക്ക് പോ​കു​ന്ന വെ​സ്റ്റ് കോ​സ്റ്റ് എ​ക്സ്പ്ര​സി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇവരുടെ അ​റ​സ്റ്റോ​ടെ കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ഏ​ഴം​ഗ സം​ഘ​ത്തി​ൽ ഇ​നി മൂ​ന്നു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ക​ക്കം​പാ​റ മൗ​വ്വ​നാ​ൽ വീ​ട്ടി​ൽ ന​ടു​വി​ലെ​പു​ര​യി​ൽ റി​നീ​ഷ് (28), ബൈ​ക്കി​ലെ​ത്തി ബി​ജു​വി​നെ ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ടു​ത്ത രാ​മ​ന്ത​ളി ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗം പ​രു​ത്തി​ക്കാ​ട്ടെ കെ.​വി. ജ്യോ​തി​ഷ് (26) എ​ന്നി​വ​രെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​തി​നു​ള്ള അ​പേ​ക്ഷ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
RELATED NEWS