ആന്ധ്രയിൽ സമരക്കാർക്കിടയിലേക്ക് ലോറി പാഞ്ഞു കയറി 20 പേർ മരിച്ചു
Friday, April 21, 2017 2:42 PM IST
ചി​റ്റൂ​ർ: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി 20 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച​ശേ​ഷം സ​മ​ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക്1.45നാ​യി​രു​ന്നു സം​ഭ​വം. പു​ട്ട​ല​പ്പ​ട്ടു- നാ​യ്ഡു​പേ​ട്ട സം​സ്ഥാ​ന​പാ​ത​യു​ടെ സ​മീ​പ​ത്തെ യേ​ര​പേ​ഡു പോ​ലീ​സ് സ്റ്റേ​ഷ​നു മുന്നിലായിരുന്നു അപകടം. പോലീസ് സ്റ്റേഷനു സമീപം മ​ണ​ൽ മാ​ഫി​യ​യ്ക്കെ​തി​രെ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു ക​യ​റി​യ​ത്.

ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചു​രു​ന്ന​താ​യും ലോ​റി​യു​ടെ അ​മി​ത​വേ​ഗ​വും അ​മി​ത​ഭാ​ര​വു​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട ലോ​റി​യു​ടെ ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ആ​റ് പേ​ർ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടും 14 പേ​ർ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേറ്റ പ​ത്ത് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ ചെ​ന്നൈ, വെ​ള്ളൂ​ർ, തി​രു​പ്പ​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ന്ധ്ര സ​ർക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.
RELATED NEWS