ഭാര്യയ്ക്ക് പിന്നാലെ ഭർത്താവിനും പുതിയ പാർട്ടി
Friday, April 21, 2017 10:44 AM IST
ചെന്നൈ: ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാറിന്‍റെ ഭർത്താവ് മാധവൻ പുതിയ പാർട്ടി രൂപീകരിച്ചു. എംജിആർ ദ്രാവിഡ മുന്നേറ്റ കഴകം (എംജിഡിഎംകെ) എന്നാണ് പാർട്ടിയുടെ പേര്. നേരത്തേ, ദീപയെ ദുഷ്ട ശക്തികൾ പിടികൂടിയതായും അതിനാലാണ് താൻ പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചതെന്നും മാധവൻ പറഞ്ഞിരുന്നു.

എംജിആർ അമ്മ ദീപ പേരവൈ എന്ന പേരിൽ ജയലളിതയുടെ 69-ാം പിറന്നാൾദിനത്തിലാണ് ദീപ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നത്.
RELATED NEWS