അ​ട്ട​പ്പാ​ടി​യെ വിറപ്പിക്കുന്ന കാട്ടാനയെ ഇന്ന് മയക്കുവെടി വയ്ക്കും
Friday, April 21, 2017 9:56 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യെ വി​റ​പ്പി​ച്ച ശ​ല്യ​ക്കാ​ര​നാ​യ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി​ വയ്ക്കുന്നതിനുള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. മാ​ർ​ച്ച് 20ന് ​തോ​ട്ടാ​പ്പു​ര​യി​ൽ ആ​ദി​വാ​സി വൃ​ദ്ധ​നെ കൊ​ല​പ്പെ​ടു​ത്തി ആ​ഴ്ച​ക​ളോ​ളം നാ​ട്ടു​കാ​രു​ടെ​യും വ​ന​പാ​ല​ക​രു​ടെ​യും ഉ​റ​ക്കം​കെ​ടു​ത്തി​യ കൊ​ന്പ​നെ ത​ള​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. മ​യ​ക്കു​വെ​ടി വച്ച് ആനയെ വീഴ്ത്തി ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നു വ​നം​ മ​ന്ത്രി​യും സ​ബ് ക​ള​ക്ട​റും നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു ന​ൽകി​യി​രു​ന്നു.

അ​ട്ട​പ്പാ​ടി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ശം വി​ത​ച്ചുവി​ല​സു​ന്ന കാ​ട്ടാ​ന​യെ ​സ്ക്വാ​ഡ് നി​രീ​ക്ഷി​ച്ചുവ​രി​ക​യാ​യി​രു​ന്നു. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേ ക​ട​ന്പാ​റ​യി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ആ​ന ത​ങ്ങി​യ​ത്. യാ​തൊ​രു ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളു​മു​ണ്ടാ​ക്കാ​തെ ആ​ന​യെ പ്ര​കോ​പി​പ്പി​ക്കാ​തെ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് സ്ക്വാ​ഡും നാ​ട്ടു​കാ​രും.

ത​മി​ഴ്നാ​ട്, നി​ല​ന്പൂ​ർ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ലു കു​ങ്കി​യാ​ന​ക​ളെ​യാ​ണ് വ്യാഴാഴ്ച അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​ച്ച​ത്. ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​രും ഗ​ണ്‍​മാ​ൻ​മാ​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു ക്യാ​ന്പു ചെ​യ്യു​ന്നു​ണ്ട്. കാ​ട്ടാ​ന​യെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ചു മ​യ​ക്കു​വെ​ടി വയ്ക്കു​ക ശ്ര​മ​ക​ര​മാ​ണെ​ന്നും ശ്ര​ദ്ധാ​പൂ​ർ​വം ന​ട​ത്തേ​ണ്ട പ്ര​ക്രി​യ​യാ​ണെ​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​യി​രി​ക്കും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ.

മ​ണ്ണാ​ർ​ക്കാ​ട് ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തു​ണ്ട്. പി​ടി​കൂ​ടു​ന്ന ആ​ന​യെ എ​ങ്ങോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 10 ​ല​ക്ഷ​ത്തി​ല​ധി​കം രൂപയാണ് കൊന്പനെ കീഴ്പ്പെടുത്തുന്നതിന് വരുന്ന ചിലവെന്നാണ് അ​ധി​കൃ​ത​ർ പറയുന്നത്.
RELATED NEWS