മൂന്നാർ കൈയേറ്റം: സ്പിരിറ്റ് ഇൻ ജീസസിനെതിരേ കേസെടുത്തു
Friday, April 21, 2017 9:51 AM IST
മൂന്നാർ: സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ സർക്കാർ ഭൂമി കൈയേറിയതിന് സ്പിരിറ്റ് ഇൻ ജീസസ് തലവൻ ടോം സ്കറിയക്കെതിരേ കേസെടുത്തു. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്. വാഹനമുപയോഗിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊറിഞ്ചു എന്നയാൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെ അനധികൃതമായി സ്ഥാപിച്ച കുരിശും നിർമിച്ച ഷെഡും ഇടുക്കി ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയിരുന്നു. മൂന്നാറിൽനിന്ന് 26 കിലോമീറ്റർ അകലെ നടത്തിയ കൈയേറ്റമാണ് ഒഴിപ്പിച്ചത്.
RELATED NEWS