ഒൗറംഗബാദ്-ഹൈദരാബാദ് പാസഞ്ചർ ട്രെയിൻ പാളം തെറ്റി
Friday, April 21, 2017 8:46 AM IST
ഹൈദരാബാദ്: ഒൗറംഗബാദ്-ഹൈദരാബാദ് പാസഞ്ചർ ട്രെയിനിന്‍റെ മൂന്നു ബോഗികൾ പാളം തെറ്റി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. കർണാടകയിലെ കലാഗ്പൂർ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു.