പശ്ചിമബംഗാളിൽനിന്നു 18 അസ്ഥികൂടങ്ങൾ പിടിച്ചെടുത്തു
Tuesday, March 21, 2017 2:13 AM IST
ബർദ്വാൻ: പശ്ചിമബംഗാളിലെ ബർദ്വാനിൽനിന്നു പോലീസ് 18 അസ്ഥികൂടങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ അറസ്റ്റു ചെയ്തു. അനധികൃതമായി അസ്ഥികൂടങ്ങൾ വിൽക്കുന്നുവെന്നു പോലീസിനു ലഭിച്ച വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പർബസ്താനിയിലെ നന്ദ കോളനിയിൽനിന്നുമാണ് ഇവരെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.