ഹൈദരാബാദിൽ 1.35 കോടിയുടെ അസാധു നോട്ടുകൾ പിടികൂടി
Tuesday, March 21, 2017 1:02 AM IST
ഹൈദരാബാദ്: ഹൈദരാബാദിലെ രക്ഷാപുരത്ത് 1.35 കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ പിടിയിലായി. പഴയ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളാണ് ഇവരുടെ പക്കൽനിന്നു കണ്ടെത്തിയത്. 40-60 ശതമാനം കമ്മീഷൻ ഈടാക്കി അസാധു നോട്ട് മാറ്റി നൽകുന്ന സംഘമാണ് പിടിയിലായതെന്നും പോലീസ് അറിയിച്ചു.