അ​ന്ത​ർസ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ: കാ​ലി​ക്ക​ട്ട് അ​ഖി​ലേ​ന്ത്യാ ചാ​ന്പ്യ​ൻ​മാ​ർ
Friday, February 17, 2017 10:46 AM IST
മി​ഡ്നാ​പൂ​ർ: നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു തോ​ൽ​പ്പി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ കിരീടംചൂടി. ബം​ഗാ​ളി​ലെ മി​ഡ്നാ​പൂ​ർ വി​ദ്യാ​സാ​ഗ​ർ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ന​ട​ന്ന ഫൈ​ന​ലിൽ വ​ട​ക്കാ​ഞ്ചേ​രി വ്യാ​സ കോ​ള​ജ്താ​രം പി.​എ. അ​ൻ​വറിന്‍റെ ഇരട്ടഗോളാണ് കാലിക്കറ്റിന് ചാ​ന്പ്യ​ൻ​മാ​ർ​ക്കു​ള്ള സ​ർ അ​ശു​തോ​ഷ് മു​ഖ​ർ​ജി ഷീ​ൽ​ഡ് നേടിക്കൊടുത്തത്.

കളിയുടെ 62, 68 മി​നി​റ്റു​ക​ളി​ലായിരുന്നു അൻവറിന്‍റെ ഗോളുകൾ. 78-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെയാണ് പ​ഞ്ചാ​ബ് ആശ്വാസഗോൾ നേടിയത്. 82-ാം മി​നി​റ്റി​ൽ കാ​ലി​ക്ക​ട്ടി​നും പെ​നാ​ൽ​റ്റി ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. കി​ക്കെ​ടു​ത്ത​ത് അ​ൻ​വ​ർ ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​ന്ത് പു​റ​ത്തേ​ക്കാ​ണ് പോ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.