കാ​രു​ണ്യ പ​ദ്ധ​തി നി​ര്‍​ത്ത​ലാ​ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി
Friday, February 17, 2017 8:58 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ പ​ദ്ധ​തി നി​ര്‍​ത്ത​ലാ​ക്കില്ലെന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ക്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ന​ട​പ്പു​വ​ര്‍​ഷം ഡി​സം​ബ​ര്‍ 31 വ​രെ 29,270 രോ​ഗി​ക​ള്‍​ക്കാ​യി 389 കോ​ടി രൂ​പ കാ​രു​ണ്യ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ടി​ലേ​ക്ക് 100 കോ​ടി രൂ​പ​കൂ​ടി ധ​ന​വ​കു​പ്പ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​ത​ട​ക്കം ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ 250 കോ​ടി​രൂ​പ കൈ​മാ​റി​ക്ക​ഴി​ഞ്ഞു. ഇ​നി കൊ​ടു​ക്കു​വാ​നു​ള്ള​ത് 139 കോ​ടി രൂ​പ​യാ​ണ്. അ​തി​നു മാ​ര്‍​ച്ച് 31 വ​രെ സ​മ​യ​മു​ണ്ട്. സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് ന​ട​പ്പാ​ക്കും​വ​രെ നി​ല​വി​ലു​ള്ള​വ​തെ​ല്ലാം തു​ട​രുമെന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.