സ​മാ​ജ് വാ​ദി മ​ന്ത്രി​ക്കെ​തി​രെ പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കണമെന്ന് സു​പ്രീം കോ​ട​തി
Friday, February 17, 2017 7:25 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്പോ​ൾ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ എ​സ്പി മ​ന്ത്രി​സ​ഭ​യി​ലെ ഗ​താ​ഗ​ത​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ഗാ​യ​ത്രി പ്ര​ജാ​പ​തി​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സെ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ലെ ഇ​ര സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വ്.

കേ​സി​ൽ എ​ട്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പോ​ലീ​സ് സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം. ചി​ത്ര​കൂ​ട് സ്വ​ദേ​ശി​നി​യാ​ണ് മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. മ​ന്ത്രി​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ര​ണ്ടു വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​ണെ​ന്ന് 35 കാ​രി​യാ​യ യു​വ​തി ആ​രോ​പി​ക്കു​ന്നു. പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്ന സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്താ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നും ത​ന്‍റെ മ​ക​ളെ​യും മ​ന്ത്രി പീ​ഡി​പ്പി​ച്ച​താ​യി ഇ​വ​ർ ആ​രോ​പി​ച്ചു. മു​ലാ​യം സിം​ഗി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ആ​ണ് പ്ര​ജാ​പ​തി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ത്തി​യി​ൽ​നി​ന്ന് അ​ദ്ദേ​ഹം ഇ​ക്കു​റി​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.