പ​ള​നി സ്വാ​മി​ക്കെ​തി​രെ ഡി​എം​കെ സ​ഖ്യം വോ​ട്ടു​ചെ​യ്യും
Friday, February 17, 2017 7:08 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി പ​ള​നി സ്വാ​മി​ക്കെ​തി​രാ​യി വോ​ട്ട് ചെ​യ്യാ​ൻ ഡി​എം​കെ തീ​രു​മാ​നി​ച്ചു. പാ​ർ‌​ട്ടി ആ​സ്ഥാ​ന​ത്ത് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​കെ സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഡി​എം​കെ സ​ഖ്യം ഒ​ന്ന​ട​ങ്കം പ​ള​നി സ്വാ​മി​ക്കെ​തി​രെ വോ​ട്ട് ചെ​യ്യു​മെ​ന്ന് സ്റ്റാ​ലി​ൻ‌ പ​റ​ഞ്ഞു.

ഡി​എം​കെ​യ്ക്ക് നി​യ​മ​സ​ഭ​യി​ൽ 89 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. സ​ഖ്യ​ത്തി​ന് 98 എം​എ​ൽ​എ​മാ​രു​മു​ണ്ട്. കോ​ൺ​ഗ്ര​സും ലീ​ഗു​മാ​ണ് സ​ഖ്യ​ത്തി​ലു​ള്ള​ത്. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ ര​ഹ​സ്യ​ബാ​ല​റ്റി​നെ സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

31 അം​ഗ മ​ന്ത്രി​സ​ഭ​യാ​ണ് പ​ള​നി​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. പ​ള​നി​സ്വാ​മി​ക്കു 123 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു 117 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്.