വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ ര​ഹ​സ്യ​ബാ​ല​റ്റ് വേ​ണ​മെ​ന്ന് പ​നീ​ർ​ശെ​ൽ​വം ക്യാ​ന്പ്
Friday, February 17, 2017 5:54 PM IST
ചെ​ന്നൈ: ര​ഹ​സ്യ​ബാ​ല​റ്റി​ലൂ​ടെ വേ​ണം വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം ക്യാ​ന്പ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ വീ​ട്ടി​ൽ​ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ ര​ഹ​സ്യ​ബാ​ല​റ്റ് ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​നീ​ർ​ശെ​ൽ​വം ക്യാ​ന്പി​ലെ നേ​താ​ക്ക​ൾ ഗ​വ​ർ​ണ​ർ സി. ​വി​ദ്യാ​സാ​ഗ​ർ റാ​വു​വി​നെ ക​ണ്ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച​യാ​ണ് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

പ​ള​നി​സ്വാ​മി ക്യാ​ന്പി​ലെ എം​എ​ൽ​എ​മാ​രെ ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി കൂ​വ​ത്തൂ​രി​ലെ റി​സോ​ർ​ട്ടി​ലാ​ണ് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മാ​ത്ര​മേ ഇ​വ​രെ പു​റ​ത്തി​റ​ക്കു​ക​യു​ള്ളു. റി​സോ​ർ​ട്ടി​ൽ എം​എ​ൽ​എ​മാ​ർ​ക്കും പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കും മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച മൈ​ലാ​പ്പൂ​ർ എം​എ​ൽ​എ ആ​ർ. ന​ട​രാ​ജ​ൻ പ​നീ​ർ​ശെ​ൽ​വം പ​ക്ഷ​ത്തേ​ക്കു മാ​റി​യി​രു​ന്നു. 31 അം​ഗ മ​ന്ത്രി​സ​ഭ​യാ​ണ് പ​ള​നി​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. പ​ള​നി​സ്വാ​മി​ക്കു 123 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു 117 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്.