സ്മിത്തിനും ഷോണ്‍ മാർഷിനും സെഞ്ചുറി; ഓസീസ് മികച്ച സ്കോറിലേക്ക്
Friday, February 17, 2017 5:06 PM IST
മുംബൈ: ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിലെ ഇന്ത്യ എയ്ക്കെതിരേ ഓസ്ട്രേലിയ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാർഷ് എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ ത്രിദിന മത്സരത്തിന്‍റെ ആദ്യദിനം ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 327 റണ്‍സ് നേടി. സ്മിത്ത് 107 റണ്‍സിലും മാർഷ് 104 റണ്‍സിലും റിട്ടയേർഡ് ചെയ്തു. പീറ്റർഹാൻസ്കോംബ് 45 റണ്‍സ് നേടി. മിച്ചൽ മാർഷ് (16), മാത്യൂ വേഡ് (ഏഴ്) എന്നിവരാണ് ക്രീസിൽ. ഇന്ത്യ എയ്ക്ക് വേണ്ടി നവദീപ് സെയ്നി രണ്ടു വിക്കറ്റ് നേടി. മൂന്നാം വിക്കറ്റിൽ സ്മിത്ത്-മാർഷ് സഖ്യം 156 റണ്‍സ് സ്കോർ ചെയ്തു.