ഏഴാം ക്ലാസുകാരനെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി
Friday, February 17, 2017 4:06 PM IST
കൊട്ടാരക്കര: കൊട്ടാരക്കരയ്ക്കു സമീപം ഒരു സ്കൂളിൽ ഏഴാം ക്ലാസുകാരനെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. കുട്ടിയെ പ്രിൻസിപ്പൽ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ കണ്ടെത്തി. സംഭവത്തെ തുടർന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.