വളർത്തുനായയെ തേടിയിറങ്ങിയ സ്ത്രീ അയൽക്കാരന്റെ വെടിയേറ്റു മരിച്ചു
Wednesday, January 11, 2017 11:06 PM IST
ഫ്ളോറിഡ: കാണാതെപോയ വളർത്തുനായയെ തേടിയിറങ്ങിയ സ്ത്രീ അയൽക്കാരന്റെ വെടിയേറ്റു മരിച്ചു. ഫ്ളോറിഡ സ്വദേശിയായ റിബേക്ക റോസൺ(65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു യൂജിൻ മാത്യുസിനെ(83) പോലീസ് അറസ്റ്റു ചെയ്തു.

പ്രദേശിക സമയം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാണാതെപോയ വളർത്തുനായയെ തേടി ബന്ധുവിനും മകൾക്കും ഒപ്പം റോസൺ അയൽക്കാരനായ മാത്യൂസിന്റെ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ വാതിൽ തുറന്നു പുറത്തെത്തിയ മാത്യൂസ് കൈത്തോക്കുമായി വെടി ഉതിർക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ റോസണെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാത്യൂസിനെ മനാറ്റി കൗണ്ടി ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കിയേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.