ബിഎസ്പി മുൻ രാജ്യസഭാ എംപി ബിജെപിയിൽ ചേർന്നു
Wednesday, January 11, 2017 10:03 PM IST
ല്കനോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഎസ്പി മുൻ രാജ്യസഭാ എംപി നരേന്ദ്ര കശ്യപ് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ പ്രചോദിതനായാണ് തീരുമാനമെന്ന് കശ്യപ് പറഞ്ഞു.

കഴിഞ്ഞവർഷം മരുമകളുടെ മരണവുമായി ബന്ധപ്പെട്ടു കശ്യപ് അറസ്റ്റിലായിരുന്നു. പിന്നാലെ ബിഎസ്പി കശ്യപിനെ പാർട്ടിയിൽ നിന്നു പുറത്താക്കുകയായിരുന്നു. എന്നാൽ കശ്യപിന്റെ സാന്നിധ്യം ഗാസിയാബാദിൽ കൂടുതൽ വോട്ടുകൾ നേടി തരുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.