സിദ്ദു ചേർന്നത് ഉപാധികളില്ലാതെ, ഉപമുഖ്യമന്ത്രി സ്‌ഥാനാർഥിയെ പിന്നീട് തീരുമാനിക്കും: അമരിന്ദർ സിംഗ്
Wednesday, January 11, 2017 9:41 PM IST
മൊഹാലി: നവജ്യോത് സിംഗ് സിദ്ദു കോൺഗ്രസിൽ ചേർന്നത് ഉപാധികളില്ലാതെയാണെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരിന്ദർ സിംഗ്. പഞ്ചാബിലെ ഉപമുഖ്യമന്ത്രി സ്‌ഥാനാർഥി സിദ്ദു ആയേക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് അമരിന്ദർ സിംഗ് ഇക്കാര്യം വ്യക്‌തമാക്കിയത്. ബിജെപി വിട്ട സിദ്ദു നിരുപാധികമാണ് പാർട്ടിയിൽ ചേർന്നത്. ഉപമുഖ്യമന്ത്രി സ്‌ഥാനത്തെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് എഐസിസി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു അമൃത്സർ ഈസ്റ്റിലാണ് മത്സരിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബർ 14നാണ് സിദ്ദു ബിജെപിയിൽ രാജിവച്ചത്. അമൃത്സർ ഈസ്റ്റിൽ നിന്നു എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ഭാര്യ നവജോത് കൗർ സിദ്ദുവും നവംബറിൽ കോൺഗ്രസിൽ ചേർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.