വിമാനത്തിൽ സ്വർണം കടത്തിയ മുംബൈ സ്വദേശി അറസ്റ്റിൽ
Wednesday, January 11, 2017 7:11 PM IST
കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിൽ അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മുംബൈ സ്വദേശി കരൻചന്ദ് കോത്താരിയാണ് സിഐഎസ്എഫിന്റെ പിടിയിലായത്. അഞ്ചരക്കിലോ സ്വർണാഭരണങ്ങൾ ഇയാളുടെ പക്കൽനിന്നു കണ്ടെടുത്തു. കേസിന്റെ തുടരന്വേഷണം ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർക്കു കൈമാറിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.