യുപിയില്‍ മൂന്നുവയസുകാരിക്കു നേര്‍ക്ക് ലൈംഗിക പീഡനം; അധ്യാപകനെതിരേ അമ്മയുടെ പരാതി
Monday, September 9, 2013 6:20 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ മൂന്നു വയസുകാരി സ്കൂളില്‍ വച്ച് ക്രൂര പീഡനത്തിനിരയായി. കുട്ടിയെ പീഡിപ്പിച്ചത് അധ്യാപകനാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ രംഗത്തെത്തി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

എല്‍കെജി വിദ്യാര്‍ഥിനിയായ മൂന്നുവയസുകാരിയാണ് പീഡനത്തിനിരയായത്. സ്കൂളില്‍ നിന്നു തിരിച്ചെത്തിയ കുട്ടിയുടെ ദേഹത്ത് മുറിവുകള്‍ കണ്ടതിനെതുടര്‍ന്ന് അമ്മ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.