പൊന്തന്‍പുഴ വനത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്െടത്തി
Monday, September 9, 2013 4:43 AM IST
മണിമല: പൊന്തന്‍പുഴ വനത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്െടത്തി. അസ്ഥികൂടത്തിനടുത്തു നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഒന്നര വര്‍ഷം മുന്‍പ് കാണാതായ ആലപ്ര സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ആലപ്ര കാഞ്ഞിരത്തിങ്കില്‍ കുഞ്ഞൂട്ടിയുടെ മകന്‍ കെ.പി.അനിലി (23)ന്റേതാണ് തിരിച്ചറിയല്‍ കാര്‍ഡ്. അസ്ഥികൂടം ഇയാളുടേതാണെന്ന് സംശയിക്കുന്നതായി മണിമല പോലീസ് അറിയിച്ചു.

അസ്ഥികൂടം കണ്െടത്തിയ സ്ഥലത്തിനടുത്ത മരത്തില്‍ ഒരു ഷാളിന്റെ ഭാഗങ്ങള്‍ കെട്ടിയിട്ട നിലയില്‍ കണ്െടത്തി. ഒന്നര വര്‍ഷം മുന്‍പാണ് അനിലിനെ കാണാതായത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു. സയന്റിഫിക് വിദഗ്ധര്‍ പരിശോധന നടത്തി. തച്ചരിക്കല്‍ ക്ഷേത്രത്തിനു ഒരു കിലോമീറ്ററോളം ഉള്ളില്‍ വനത്തിലാണ് അസ്ഥികൂടം കണ്െടത്തിയത്. വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് അസ്ഥികൂടം കണ്െടത്തിയ വിവരം നാട്ടുകാരെ അറിയിച്ചത്.

പിന്നീട് ഈ വിവരം പോലീസിന് കൈമാറുകയായിരുന്നു. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് അസ്ഥികൂടം കാണാന്‍ എത്തിച്ചേര്‍ന്നത്. അസ്ഥികൂടം ഫോറന്‍സിക് പരിശോധനക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.