സ്തീകളുടെ സംരക്ഷണത്തിനായി അധ്യാപികമാരുടെ നേതൃത്വത്തില്‍ സത്രീ കൂട്ടായ്മ
Thursday, May 16, 2013 3:11 PM IST
മാന്നാര്‍: സ്ത്രീകളുടെ സംരക്ഷണത്തിനും അവകാശപോരാട്ടത്തിനുമായി അധ്യാപികമാരുടെ നേതൃത്വത്തില്‍ സ്വതന്ത്ര സ്തീസംഘടന രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രബല എന്നപേരില്‍ സ്വതന്ത്ര സ്ത്രീ കൂട്ടായ്മയാണ് രൂപീകരിച്ചത്. മാന്നാര്‍ നായര്‍സമാജം സ്കൂളിലെയും സമീപസ്കൂളുകളിലെയും അധ്യാപികമാരാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.

സ്ത്രീകളിലും കുട്ടികളിലും സ്വതന്ത്ര ചിന്താഗതി വളര്‍ത്തിയെടുക്കുക, സ്തീകളെ ചൂഷണത്തില്‍ നിന്നും രക്ഷിക്കുക, സ്വയംപര്യാപ്തരാകുക, നിയമ പരിരക്ഷ നല്‍കുകു, സ്കൂള്‍കുട്ടികള്‍ക്കായി കൌണ്‍സിലിംഗ് തുടങ്ങിയവയാണ് ഈ സംഘടയുടെ മുഖ്യ ഉദ്ദേശ്യങ്ങള്‍.

പ്രഫ. കെ.വി.റോസി-രക്ഷാധികാരി, എസ്.സിന്ധു-പ്രസിഡന്റ്, ശ്രീലേഖ.ജി.നായര്‍-വൈസ് പ്രസിഡന്റ്, ബി.ശ്രീലത-സെക്രട്ടറി, സരിതാ ഭാസ്കര്‍-ജോ.സെക്രട്ടറി, ഉമാറാണി കെ.എം-ട്രഷറാര്‍ എന്നിവരാണ് ഭാരവാഹികള്‍.