ആര്‍. ബാലകൃഷ്ണപിളളയും ഗണേഷ്കുമാറും കൂടിക്കാഴ്ച നടത്തി
Thursday, May 16, 2013 12:41 PM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും മകനും മുന്‍മന്ത്രിയുമായ കെ.ബി ഗണേഷ്കുമാറും കൂടിക്കാഴ്ച നടത്തി. കുടുംബപരമായ വിഷയങ്ങളിലും പാര്‍ട്ടി കാര്യത്തിലും ഭിന്നതയിലായിരുന്ന ഇരുവരും കുറച്ചുനാളുകള്‍ക്ക് ശേഷം നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹങ്ങള്‍ പരത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വ്യക്തിപരമായ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടേണ്ടെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഗണേഷിന്റെ പ്രതികരണം. ഏറെ നാളായി അകന്നുകഴിയുകയായിരുന്ന ഇരുവരും മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ അനുരഞ്ജന ശ്രമങ്ങളെ തുടര്‍ന്നാണ് പരസ്പരം കൂടിക്കാഴ്ചയ്ക്ക് പോലും മുന്‍പൊരിക്കല്‍ തയാറായത്.

എന്നാല്‍ പിന്നീട് ഇരുവരും വീണ്ടും അകലുകയായിരുന്നു.