കനത്ത മഴ: ചൈനയില്‍ 18 മരണം
Thursday, May 16, 2013 11:33 AM IST
ബെയ്ജിംഗ്: തെക്കന്‍ ചൈനയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരണം 18 ആയി. ഗുവാംഗ്ഷു അടക്കം 173 നഗരങ്ങളിലാണ് മഴ നാശം വിതച്ചത്. കനത്ത പ്രളയത്തില്‍ 15 പേരെ കാണാതായിട്ടുണ്ട്. ഗുവാംഗ്ടോംഗ്, ബെയ്ജിംഗ് നദികള്‍ അടക്കമുള്ള മിക്ക നദികളിലെയും ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടുണ്ട്.

2,675-ഓളം വീടുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. 6.50 ലക്ഷം ജനങ്ങളും കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നുണ്െടന്നാണ് റിപ്പോര്‍ട്ട്.