ഒത്തുകളി: അംഗിത് ചവാനെയും അജിത് ചാന്ദിലയെയും എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു
Thursday, May 16, 2013 9:01 AM IST
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ അറസ്റിലായ രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ അംഗിത് ചവാനെയും അജിത് ചാന്ദിലയെയും എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയിലെ ജീവനക്കാരായിരുന്ന ഇരുവരും സ്പോര്‍ട്സ് ക്വോട്ടയിലാണ് ജോലിയില്‍ പ്രവേശിച്ചത്. ഇവര്‍ എയര്‍ ഇന്ത്യ ടീമിനുവേണ്ടി വിവിധ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്.

തങ്ങളുടെ ജീവനക്കാര്‍ ആരെങ്കിലും കേസില്‍പെട്ട് അറസ്റിലായാല്‍ അവരെ സസ്പെന്‍ഡ് ചെയ്യുകയെന്നതാണ് കമ്പനിയുടെ നയമെന്നാണ് എയര്‍ ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.