ശാരദ ഗ്രൂപ്പ് തട്ടിപ്പുകേസ്: മമത സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിക്കുന്നുവെന്ന് സിപിഎം
Thursday, May 16, 2013 8:42 AM IST
കോല്‍ക്കത്ത: പശ്ചിമബംഗാളിലെ ശാരദ ഗ്രൂപ്പ് പണം തട്ടിപ്പുകേസിന്റെ അന്വേഷണം മമത സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷമായ സിപിഎം. കേസില്‍ സര്‍ക്കാര്‍ രാഷ്ട്രീയസമ്മര്‍ദം ചെലുത്തുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സൂര്യകാന്ത മിശ്ര ആരോപിച്ചു. തെളിവുകള്‍ മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശാരദാ ഗ്രൂപ്പ് ഉടമ സുദീപ്താ സെന്‍ കോല്‍ക്കത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് സര്‍ക്കാരുമായി ആലോചിച്ചാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

കോടികളുടെ അഴിമതിയില്‍ നേരിട്ട് ഇടപെട്ടവരെ കണ്െടത്താനോ അറസ്റ് ചെയ്യാനോ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ഒരു നീക്കവും നടത്തിയിട്ടില്ലെന്നത് അത്ഭുതകരമാണ്. അഴിമതിക്കിരായായി വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ക്ക് അവരുടെ പണം തിരികെ നല്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഇത് അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയേയുള്ളുവെന്നും സൂര്യകാന്ത മിശ്ര പറഞ്ഞു.