അട്ടപ്പാടി വിഷയം ചര്‍ച്ച ചെയ്യാന്‍ 22ന് യോഗം: മുഖ്യമന്ത്രി
Thursday, May 16, 2013 7:56 AM IST
പാലക്കാട്: അട്ടപ്പാടി വിഷയം ചര്‍ച്ച ചെയ്യാന്‍ 22ന് കേന്ദ്രമന്ത്രി കെ.വി തോമസിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലക്കാട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അട്ടപ്പാടി വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ട് പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ രംഗത്ത് അനുഭവസമ്പത്തുള്ള സുബ്ബയ്യ ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. പോഷകാഹാര കുറവ് മൂലമാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് ലഭിച്ചതു കൊണ്ടാണ് ഇതിന് കേന്ദ്രസഹായം ഉറപ്പാക്കാന്‍ വേണ്ടി കേന്ദ്രമന്ത്രി കെ.വി തോമസിന്റെ സാന്നിധ്യത്തില്‍ യോഗം ചേരുന്നത്. ഇതുകൂടാതെ വിവിധ വകുപ്പ് മേധാവികളുമായും ചര്‍ച്ച നടത്തും. ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.