ജൂണ്‍ 14 മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
Thursday, May 16, 2013 7:04 AM IST
തിരുവനന്തപുരം: ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വരും. ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 15 മുതല്‍ തീരദേശജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.