ഒത്തുകളിവിവാദം: ശ്രീശാന്തിനെ പോലീസ് കസ്റഡിയില്‍ വിട്ടു
Thursday, May 16, 2013 6:45 AM IST
ന്യൂഡല്‍ഹി: ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റിലായ മലയാളിതാരം ശ്രീശാന്തിനെയും മറ്റു രണ്ടുപേരെയും കോടതി ഏഴുദിവസം പോലീസ് കസ്റഡിയില്‍ വിട്ടു. വൈകുന്നേരം 6.20-ഓടെ ന്യൂഡല്‍ഹി സാകേത് കോടതി സമുച്ചയത്തിലെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഡല്‍ഹി പോലീസ് ശ്രീശാന്തിനെ ഹാജരാക്കിയത്. മുഖം മറച്ചാണ് ഇവരെ കോടതിയിലേക്കു കൊണ്ടുവന്നത്. ശ്രീശാന്തിനെയും മറ്റു രണ്ടുപേരെയും ചോദ്യം ചെയ്യലിനു വിട്ടുനല്കണമെന്നു പോലീസ് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം ശ്രീശാന്തുമായി സംസാരിച്ചെന്ന് അമ്മ സാവിത്രി ദേവി അറിയിച്ചു. പണത്തിനു പിന്നാലെ പോകുന്നയാളല്ല തന്റെ മകനെന്നാണ് അവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.