ടിപി വധം: അന്വേഷണസംഘത്തെ വേട്ടയാടുന്നുവെന്ന് തിരുവഞ്ചൂര്‍
Thursday, May 16, 2013 5:39 AM IST
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തെ വിമര്‍ശിച്ച കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. പ്രതികളോടില്ലാത്ത പ്രതികാരം അന്വേഷണ സംഘത്തോടെന്തിനാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

കേസ് തെളിയിച്ച അന്വേഷണസംഘത്തെ വേട്ടയാടുകയാണ്. ടിപി കേസില്‍ രാഷ്ട്രീയ ഒത്തുകളിയുണ്െടങ്കില്‍ അതു മുല്ലപ്പള്ളി അന്വേഷിച്ചോട്ടെ. കേസ് തെളിഞ്ഞപ്പോള്‍ അന്വേഷണസംഘത്തെ അഭിനന്ദിക്കാന്‍ ആരെയും കണ്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.