ആരോപണങ്ങള്‍ പിന്‍വലിക്കുന്നു; എല്ലാവരോടും മാപ്പു ചോദിക്കുന്നു: ശ്രീശാന്തിന്റെ കുടുംബം
Thursday, May 16, 2013 3:57 AM IST
കൊച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിക്കും സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെതിരേയും ഉയര്‍ത്തിയ ആരോപണങ്ങള്‍ പിന്‍വലിക്കുന്നതായി ശ്രീശാന്തിന്റെ കുടുംബം. ഇവര്‍ ഗൂഢാലോചന നടത്തി ശ്രീശാന്തിനെ കുടുക്കിയതാണെന്ന് ശ്രീശാന്തിന്റെ മാതാപിതാക്കളും സഹോദരി ഭര്‍ത്താവും ആരോപിച്ചിരുന്നു.

എന്നാല്‍ ഡല്‍ഹി പോലീസ് തെളിവുകള്‍ ഹാജരാക്കിയതിനു പിന്നാലെ ആരോപണം പിന്‍വലിച്ചുകൊണ്ട് ശ്രീശാന്തിന്റെ കുടുംബം രംഗത്തുവരികയായിരുന്നു. എല്ലാവരോടും മാപ്പു ചോദിക്കുകയാണെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ശ്രീശാന്ത് 40 ലക്ഷം രൂപ വാങ്ങി ഒത്തുകളിക്കു കൂട്ടുനിന്നതായാണ് ഡല്‍ഹി പോലീസ് കണ്െടത്തിയത്. ഇതിനു വ്യക്തമായ തെളിവുകളും ഡല്‍ഹി പോലീസ് ഹാജരാക്കി.