മഹാസെന്‍ ചുഴലികൊടുങ്കാറ്റില്‍ ബംഗ്ളാദേശില്‍ ഒരാള്‍ മരിച്ചു
Thursday, May 16, 2013 3:29 AM IST
ചിറ്റഗോംഗ്: മഹാസെന്‍ ചുഴലികൊടുങ്കാറ്റില്‍ ബംഗ്ളാദേശില്‍ ഒരാള്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ ബംഗ്ളാദേശ് തീരതെത്തിയ ചുഴലികൊടുങ്കാറ്റ് പതുഖാലി മേഖലയിലാണ് നാശം വിതച്ചത്. മുന്‍കരുതല്‍ എന്ന നിലയില്‍ തീരദേശമേഖലയില്‍ നിന്നും ജനങ്ങളോടുസുരക്ഷിതമേഖലകളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു. ചുഴലികൊടുങ്കാറ്റിനെ ഭയന്നു നൂറുകണക്കിനാളുകള്‍ തീരദേശമേഖല വിട്ടിരുന്നു. ഉച്ചകഴിയുന്നതോടെ ജനവാസമേഖലയായ ചിറ്റഗോംഗിലേക്കെത്തുമെന്നാണ് കാലാവസ്ത നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബംഗ്ളാദേശിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ചിറ്റഗോംഗ്.