ഒത്തുകളി വച്ചു പൊറുപ്പിക്കില്ല; ഐപിഎല്‍ നിര്‍ത്തിവയ്ക്കില്ല: ബിസിസിഐ
Thursday, May 16, 2013 2:00 AM IST
മുംബൈ: സ്പോട്ട് ഫിക്സിംഗുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്ന് ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍. ഒത്തുകളിയില്‍ പങ്കാളികളായ ആരെയും വെറുതേ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തി വയ്ക്കില്ലെന്നും ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കി. ചില കളിക്കാര്‍ ഒത്തുകളിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തി വയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഐസിസിയുമായി ചര്‍ച്ച ചെയ്യുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.