ഉത്തരേന്ത്യയില്‍ ഭൂചലനം
Wednesday, April 24, 2013 2:52 AM IST
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ മേഖലകളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക്കിസ്ഥാനിലാണ് ആദ്യം ഭൂചലനമുണ്ടായത്. തുടര്‍ന്ന് ശ്രീനഗറിലും ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ മറ്റ് മേഖലകളിലും ഭൂചലനമുണ്ടായി.

കാഷ്മീരിലാണ് ഭൂകമ്പം കനത്ത തോതില്‍ അനുഭവപ്പെട്ടത്. തലസ്ഥാനമായ ശ്രീനഗറിലും മറ്റു നഗരങ്ങളിലും ഭൂകമ്പത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളും ഓഫീസുകളും വിട്ട് പുറത്തേക്ക് ഓടി. വടക്കന്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള ഹിന്ദു കുഷ് മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പാക്കിസ്ഥാനില്‍ ഭൂചലനം 6.2 തീവ്രത രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞയാഴ്ച ഉത്തരേന്ത്യയുടെ വിവിധ മേഖലകളില്‍ പാക്കിസ്ഥാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഭൂകമ്പമുണ്ടായിരുന്നു. ഭൂകമ്പത്തില്‍ ഇറാനില്‍ മാത്രം 40 ഓളം പേര്‍ മരിച്ചു. പാക്കിസ്ഥാനില്‍ ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.