Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സംസ്ഥാനത്തു റേഷന്‍ സാധനങ്ങള്‍ മറിച്ചു വില്‍ക്കുന്ന സംഘം സജീവം
Wednesday, April 24, 2013 1:22 PM IST
Inform Friends Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷനരി ഉള്‍പ്പടെയുള്ള റേഷന്‍ സാധനങ്ങള്‍ മറിച്ചു വില്‍ക്കുന്ന സംഘം സജീവം. ഇവര്‍ക്കെതിരെ സിവില്‍ സപ്ളൈസ് വകുപ്പ് റെയ്ഡ് ശക്തമാക്കിയപ്പോഴാണ് ഇതു സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. റേഷന്‍ കടകള്‍ വഴി സംസ്ഥാനത്തെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യേണ്ട അരിയും ഗോതമ്പും പഞ്ചസാരയുമാണ് വന്‍ തോതില്‍ മറിച്ചു വില്‍ക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സിവില്‍ സപ്ളൈസ് വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 5300 ക്വിന്റല്‍ പുഴുക്കലരിയും 400 ക്വന്റല്‍ പഞ്ചസാരയും 230 കിന്റല്‍ ഗോതമ്പുമാണ്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ രണ്ടു കോടിയോളം വിലയുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 25 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ടു പേരെ അറസ്റ് ചെയ്യുകയും ചെയ്തു. റേഷന്‍ സാധനങ്ങള്‍ കൊല്ലത്തെ സിവില്‍ സപ്ളൈസിന്റെ ഡിപ്പാര്‍ട്ട്മെന്റ് സ്റോറില്‍ നിന്ന് മറിച്ചു കടത്താന്‍ സഹായിച്ചതിന് മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. റേഷന്‍ ലോബി സജീവമായിരിക്കുന്നത് കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകളിലാണ്. കോഴിക്കോട് 2052 ക്വിന്റല്‍ പുഴുക്കലരിയും പാലക്കാട് 1656 കിന്റല്‍ പുഴുക്കലരിയും പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് 624 കിന്റല്‍ പുഴുക്കലരിയും 11 കിന്റല്‍ പഞ്ചസാരയും പിടികൂടി.

ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സിവില്‍ സപ്ളൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് റെയ്ഡുകള്‍ നടക്കുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കാതെ റേഷന്‍ കടകള്‍ കയറി ഇറങ്ങുന്ന അവസരത്തിലാണ് സാധനങ്ങള്‍ വന്‍ തോതില്‍ കരിഞ്ചന്തയിലേയിലേയ്ക്ക് പോകുന്നത്. ഇപ്പോള്‍ പിടി കൂടിയ കേസുകളിലധികവും ഉദ്യോഗസ്ഥരുടെ അറിവോടു കൂടിയാണ് മറിച്ചു വില്‍പന നടന്നിട്ടുള്ളതെന്ന് വ്യക്തമാണ്.

റേഷന്‍ സാധനങ്ങള്‍ ലഭിക്കാനില്ലെന്ന് വ്യാജ പ്രചരണ നടത്തിയ ശേഷമാണ് സംഘം സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നത്. സിവില്‍ സപ്ളൈസ് ഗോഡൌണുകളില്‍ വച്ച് തന്നെ ഉദ്യോഗസ്ഥരുടെ അറിവോടെ റേഷന്‍ സാധനങ്ങള്‍ മറിച്ചു വില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് കൊല്ലത്തെ സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നു ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും തുടര്‍ നടപടികള്‍ നടക്കുകയുമാണ്. റേഷന്‍ സാധനങ്ങള്‍ ബ്രാന്റഡ് കമ്പനികളുടെ പേരില്‍ ചാക്കുകളില്‍ നിറച്ച് ഓപ്പണ്‍ മാര്‍ക്കറ്റില്‍ കൂടിയ വിലയ്ക്ക് വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ വിഹിതം താഴെത്തട്ടു മുതല്‍ മുകള്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ലഭിക്കുന്നുമുണ്ട്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റേഷന്‍ കരിഞ്ചന്ത തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ് നിര്‍ദ്ദേശിച്ചത്. ജില്ലാ സപ്ളൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് റെയ്ഡുകള്‍ നടക്കുന്നത്. വരും ദിവസങ്ങളിലും കര്‍ശന റെയ്ഡുള്‍ ഉണ്ടാകും. പോലീസിന്റേയും റെയില്‍വേ പോലീസിന്റേയും സഹകരണത്തോടെയായിരിക്കും റെയ്ഡുകള്‍ നടക്കുക. പിടിച്ചെടുത്ത സാധനങ്ങള്‍ സപ്ളൈക്കോ ഗോഡൌണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസുകള്‍ തീരുന്ന മുറയ്ക്ക് ഇവ സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടും.



കലോത്സവത്തിനിടെ കത്തിക്കുത്ത്; വദ്യാർഥിക്ക് പരിക്കേറ്റു
രാഹുലിന്റെ ട്വിറ്റർ ഹാക്ക് ചെയ്ത സംഭവം; ഹാക്കർമാരെക്കുറിച്ച് സൂചന ലഭിച്ചു
പാക് വിമാന അപകടം; 21 മൃതദേഹങ്ങൾ കണ്ടെടുത്തു
തരൂരിന്റെ ഡൽഹിയിലെ വസതിയിൽ മോഷണം
സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ
അയനം–എ. അയ്യപ്പൻ കവിതാപുരസ്കാരം വീരാൻകുട്ടിക്ക്
മന്ത്രി ജി. സുധാകരന് കവിതാ പുരസ്കാരം
കരുണാനിധി ആശുപത്രി വിട്ടു
നഗ്രോത ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു
കെ.എം.എബ്രഹാമിനെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകി
നോട്ട് പിൻവലിക്കൽ തിടുക്കത്തിലായിരുന്നില്ലെന്ന് ആർബിഐ
ഡോണൾഡ് ട്രംപ് ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ
47 പേരുമായി പാക് യാത്രാ വിമാനം തകർന്നു വീണു
ജനാർദ്ദന റെഡ്ഡി 100 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചതായി ആരോപണം
പണം ചെലവഴിക്കാൻ ബിസിസിഐക്ക് സുപ്രീം കോടതി അനുമതി
മമതയുടെ വിമാനം നിലത്തിറക്കാൻ വൈകിയ സംഭവം; ആറ് പൈലറ്റുമാർക്ക് സസ്പെൻഷൻ
ഗവർണറുടെ ചാൻസലേഴ്സ് ട്രോഫി എംജി സർവകലാശാലയ്ക്ക്
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ്; മനീഷ് പാണ്ഡെ ടീമിൽ
ടെസ്റ്റുകൾക്കിടയിലെ ഇടവേള ഗുണം ചെയ്യുമെന്ന് കോഹ്ലി
നോട്ട് അസാധുവാക്കൽ; പ്രധാനമന്ത്രി മറുപടി പറയുമെന്ന് ബിജെപി
റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളിൽ മാറ്റമില്ല
റിസോഴ്സ് സാറ്റ്–2എ ഭ്രമണപഥത്തിൽ
മറീന ബീച്ചിലേക്ക് ആയിരങ്ങൾ ഒഴുകുന്നു
ഇന്തോനേഷ്യയിലെ ഭൂചലനം; മരണം സംഖ്യ 55 ആയി
റോഡിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു
ശശികല പാർട്ടി ജന. സെക്രട്ടറി ആയേക്കും
സ്വാമി പ്രകാശാനന്ദയുടെ പ്രൈവറ്റ് സെക്രട്ടറി മരിച്ച നിലയിൽ
അജിത്ത് വിദേശത്തെ ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയിൽ; ജയയുടെ പിൻഗാമിയാകുമോ?
10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടു പേർ പിടിയിൽ
ബന്ധുനിയമന വിവാദം: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി
സർക്കാരിനു വി.എസിന്റെ മുന്നറിയിപ്പ്: അനധികൃത നിർമാണങ്ങൾ സാധൂകരിക്കരുത്
ചോ രാമസ്വാമിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ
സി.ആർ.മഹേഷിനു മർദ്ദനം: യൂത്ത്കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉരോധിച്ചു
ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ
ആൻഡമാനിൽ കനത്ത മഴയും കാറ്റും: 800 വിനോദ സഞ്ചാരികൾ കുടുങ്ങി
സ്വർണ വില കുറഞ്ഞു
യുപിയിൽ മൂടൽ മഞ്ഞ്: ഗതാഗത സംവിധാനങ്ങൾ തടസപ്പെട്ടു
ബിലീവേഴ്സ് ചർച്ച് നികത്തിയ ഭൂമി പുനസ്‌ഥാപിക്കാൻ ഉത്തരവ്
മലപ്പുറത്ത് സ്കൂൾ വിദ്യാർഥികളെ തെരുവുനായ ആക്രമിച്ചു
ഇന്തോനേഷ്യയിൽ ശക്‌തമായ ഭൂചലനം: 20 പേർ മരിച്ചു
രവീന്ദ്ര ജഡേജയുടെ പ്രകടനത്തിൽ സന്തുഷ്ടനെന്ന് കുംബ്ലെ
ജയയ്ക്കു പിന്നാലെ ആത്മസുഹൃത്തും യാത്രയായി
ബാലൺ ഡി ഓർ പുരസ്കാരം റൊണാൾഡോ നേടുമെന്ന് റിപ്പോർട്ട്
ഐപിടിഎൽ: യുഎഇ റോയൽസിനെതിരേ ഇന്ത്യൻ ഏസസിന് ജയം
ഇഡ്ലിബിൽ വ്യോമാക്രമണം; 25 പേർ കൊല്ലപ്പെട്ടു
റിസോഴ്സ് സാറ്റ്–2എ ഇന്നു വിക്ഷേപിക്കും
മ്യാൻമറിൽനിന്നു ബംഗ്ലാദേശിലേക്കു റോഹിങ്ക്യകളുടെ കൂട്ടപലായനം
സിർത്ത് നഗരം ലിബിയൻ സേന തിരിച്ചുപിടിച്ചു
പാക്കിസ്‌ഥാൻ 437 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.