രാഹുല്‍ ഗാന്ധിയുടെ മധ്യപ്രദേശ് സന്ദര്‍ശനം ഇന്നുമുതല്‍
Tuesday, April 23, 2013 11:04 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ രണ്ടുദിവസത്തെ മധ്യപ്രദേശ് സന്ദര്‍ശനം ഇന്നുമൂതല്‍. തലസ്ഥാനമായ ഭോപ്പാലും ധര്‍ ജില്ലയും രാഹുല്‍ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

ധര്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതു കൂടാതെ ബ്ളോക്ക് ലെവല്‍ പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യും. വ്യാഴാഴ്ച ഭോപ്പാലില്‍ മധ്യപ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുമായി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ മനാസ് ഭവനില്‍ വെച്ചു കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പഞ്ചായത്ത് രാജിലേക്ക് തെരഞ്ഞടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളുമായി രാജേന്ദ്രഭവനില്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.