ടിപി വധം: രണ്ടാം ഘട്ടം സിബിഐ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി
Tuesday, April 23, 2013 11:01 PM IST
കണ്ണൂര്‍: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ രണ്ടാം ഘട്ട അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇതിലൂടെ മാത്രമേ സാധിക്കൂ. കൊലക്കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികള്‍ ഇപ്പോഴും തിരശീലയ്ക്കു പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ സാക്ഷികള്‍ കൂറുമാറുന്നത് പോലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നിരുന്നു. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് മതിയായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയാറാണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.