തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നടപടിവേണം: പ്രധാനമന്ത്രി
Tuesday, April 23, 2013 10:57 PM IST
ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പഞ്ചായത്തീരാജ് ദിനാചരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തീരാജിനായി ഇനിയും നടപടികള്‍ കൈക്കൊള്ളാനുണ്െടന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനത്തിനുള്ള പുരസ്കാരം മന്ത്രി എം.കെ. മുനീര്‍ ഏറ്റുവാങ്ങി.